ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതം സിനിമയാകുന്നു

ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതം സിനിമയാകുന്നു. ‘800’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വിജയ് സേതുപതിയാകും നായകനാവുന്നത്.

ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ബോളര്‍മാരിലൊരാളായ മുത്തയ്യ മുരളീധരന്‍ 1247 വിക്കറ്റുകളാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേടിയിട്ടുള്ളത്. 800 വിക്കറ്റുകളോടെ ടെസ്റ്റിലേയും, 534 വിക്കറ്റുകളോടെ ഏകദിനത്തിലേയും വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനത്താണ് മുരളീധരന്‍. 1972 ല്‍ ശ്രീലങ്കയിലെ കാന്‍ഡിയില്‍ ജനിച്ച മുരളി 133 ടെസ്റ്റ് മത്സരങ്ങളിലും, 350 ഏകദിന മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. തന്റെ വ്യത്യസ്തമായ ബോളിംഗ് ആക്ഷന്‍ കാരണം കരിയറിനിടയില്‍ പല തവണ വിവാദത്തില്‍ പെട്ടിട്ടുള്ള താരമാണ് അദ്ദേഹം.

ഈ വര്‍ഷം ഡിസംബറില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ, ശ്രീലങ്ക, ഇംഗ്ലണ്ട് തുടങ്ങി വിവിധ രാജ്യങ്ങളിലായിട്ടായിരിക്കും സിനിമ ചിത്രീകരണം നടക്കുക. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടന്നിട്ടില്ല.

Top