ശ്രീലങ്കന്‍ ചാവേര്‍ ആക്രമണം ; രണ്ട് ഐഎസ് പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് അന്വേഷണ സംഘം

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ 321 പേരുടെ ദാരുണ മരണത്തിന് കാരണമായ ആക്രമണങ്ങളില്‍ രണ്ട് ഐഎസ് പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് അന്വേഷണ സംഘം. സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍നിന്ന് മടങ്ങിയെത്തിവരാണ് ഇവരാണ് ചാവേര്‍ ബോംബ് ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

പ്രാദേശിക സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്തിന് എങ്ങനെയാണ് ഐഎസ് സഹായം ലഭിച്ചതെന്നാണ് അന്വേഷണ സംഘം പ്രധാനമായി പരിഗണിക്കുന്നത്. നാഷണല്‍ തൗഹീദ് ജമാഅത്തുമായി ബന്ധം പുലര്‍ത്തുന്ന 139 പേരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണവും ഊര്‍ജിതമാണ്.

സ്‌ഫോടനത്തിന് ഉപയോഗിച്ച ജാക്കറ്റുകള്‍ ഐഎസ് ആക്രമണങ്ങള്‍ക്ക് സ്ഥിരമായി ഉപയോഗിക്കുന്നവയാണെന്നും കണ്ടെത്തിയിട്ടുണ്ട്.

Top