ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ സൂത്രധാരന്മാര്‍ ഇന്ത്യയില്‍ എത്തിയതിന് തെളിവില്ലെന്ന്…

ന്യൂഡല്‍ഹി: ശ്രീലങ്കന്‍ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇന്ത്യ സന്ദര്‍ശിച്ചതിന് തെളിവില്ലെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍. അതിനിടെ, സ്‌ഫോടനത്തിന് മുമ്പ് ഹാഷിം മാലദ്വീപില്‍ സന്ദര്‍ശനം നടത്തിയതായി ശ്രീലങ്കന്‍ അന്വേഷണ സംഘത്തിന് സൂചന ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലെ ഇമിഗ്രേഷന്‍ റെക്കോര്‍ഡുകളടക്കം സൂഷ്മമായി പരിശോധിച്ചപ്പോള്‍ ഹാഷിമും ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയവരും ഇവിടെ എത്തിയതായി കണ്ടെത്താനായിട്ടില്ലെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്. ഇവര്‍ കടല്‍ മാര്‍ഗത്തിലൂടെ അനധികൃതമായി ഇന്ത്യയില്‍ പ്രവേശിക്കാനുള്ള സാധ്യതയെ പറ്റിയും സൂചനകള്‍ ലഭിച്ചിട്ടില്ല.

ദക്ഷിണേന്ത്യയില്‍ നാഷണല്‍ ജമാഅത്ത് തൗഹീദിന്റ കണ്ണികള്‍ പ്രവര്‍ത്തിച്ചതിന് പൊലീസിനോ മറ്റു അന്വേഷണ ഏജന്‍സികള്‍ക്കോ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ പറയുന്നു.”

Top