ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയക്ക് കൂറ്റന്‍ സ്‌കോര്‍

കാന്‍ബറ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സിലാണ് ജോ ബേണ്‍സ് (180), ട്രാവിസ് ഹെഡ് (161), കുര്‍ട്ടിസ് പാറ്റേഴ്‌സണ്‍ (പുറത്താകാതെ 114) എന്നിവരുടെ സെഞ്ച്വറിക്കരുത്തില്‍ ഓസ്‌ട്രേലിയ 534/5 എന്ന നിലിയില്‍ ഡിക്ലയര്‍ ചെയ്തത്. നായകന്‍ ടിം പെയിന്‍ 45 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

മറുപടി ബാറ്റിംഗ് തുടങ്ങിയ ശ്രീലങ്ക രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ 123/3 എന്ന സ്‌കോര്‍ നിലയിലാണ്. 46 റണ്‍സ് നേടിയ ദിമുത് കരുണരത്‌നെ തലയ്ക്ക് പരിക്കേറ്റ് കളിക്കളം വിട്ടത് ടീമിന് തിരിച്ചടിയായിട്ടുണ്ട്. ലഹിരു തിരിമാനെ 41 റണ്‍സ് നേടി. കുശാല്‍ പെരേര (11), ധനഞ്ജയ ഡിസില്‍വ (ഒന്ന്) എന്നിവരാണ് ക്രീസില്‍. ഏഴ് വിക്കറ്റ് ശേഷിക്കേ 411 റണ്‍സ് പിന്നിലാണ് ലങ്ക. കരുണരത്‌നെ പരിക്ക് ഭേദമായി ബാറ്റിംഗിനിറങ്ങാതിരുന്നാല്‍ ആറ് വിക്കറ്റുകള്‍ കൂടി മാത്രമേ ലങ്കയ്ക്ക് ശേഷിക്കുന്നുള്ളൂ.

Top