മുസ്ലീം പള്ളികള്‍ക്ക് നേരെ കല്ലേറ്; ശ്രീലങ്കന്‍ പ്രദേശത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തി

കൊളംബോ; ശ്രീലങ്കയില്‍ മുസ്ലീം പള്ളികള്‍ക്ക് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് പ്രദേശത്ത് കര്‍ഫ്യു എര്‍പ്പെടുത്തി. ഈസ്റ്റര്‍ ദിനത്തിലെ ഭീകരാക്രമണത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഉടലെടുത്ത തര്‍ക്കങ്ങളാണ് അക്രമത്തിന് കാരണം.

ഇത്തരത്തിലുള്ള അക്രമങ്ങള്‍ തടയാനും പ്രദേശം പൂര്‍ണമായും പൊലീസിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാനുമാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചതെന്ന് പൊലീസ് അറിയിച്ചു. ഈസ്റ്റര്‍ ദിനത്തിലെ ഭീകരാക്രമണത്തിന് ശേഷം രാജ്യത്തിന്റെ ഉള്‍ഭാഗങ്ങളില്‍ ക്രിസ്ത്യന്‍ – മുസ്‌ലിം സംഘര്‍ഷങ്ങള്‍ പതിവായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

Top