ശ്രീലങ്കയില്‍ 30 അംഗ മന്ത്രിസഭ; അഭ്യന്തര വകുപ്പ് വിട്ട് കൊടുക്കാതെ സിരിസേന

കൊളംബോ; ശ്രീലങ്കയില്‍ 30 അംഗ മന്ത്രിസഭയ്ക്ക് പ്രസിഡന്റ് മൈത്രിപാല സിരിസേന അനുമതി നല്‍കി. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ ശുപാര്‍ശ ചെയ്ത ചിലരെ ഒഴിവാക്കിക്കൊണ്ടാണ് പുതിയ മന്ത്രിസഭയ്ക്ക് സിരിസേന അനുമതി നല്‍കിയത്. പ്രതിരോധ വകുപ്പിന്റെയും ആഭ്യന്തര വകുപ്പിന്റെയും നിയന്ത്രണം നിലനിര്‍ത്തിയിരിക്കുകയാണ് സിരിസേന.

വിക്രമസിംഗെ അധികാരത്തിലേറി 3 ദിവസത്തിനു ശേഷമാണ് സിരിസേന മന്ത്രിസഭയ്ക്ക് അനുമതി നല്‍കിയത്. സിരിസേനയുടെ ശ്രീലങ്ക ഫ്രീഡം പാര്‍ട്ടി വിട്ട് വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷനല്‍ പാര്‍ട്ടി (യുഎന്‍പി)യില്‍ ചേര്‍ന്നവരെ ആരെയും മന്ത്രിമാരാക്കാന്‍ പ്രസിഡന്റ് തയ്യാറായിട്ടില്ല.

വിക്രമസിംഗെയെ പിരിച്ചുവിട്ട് രാജപക്ഷെയെ പ്രധാനമന്ത്രിയാക്കിയ നടപടി കോടതി ചോദ്യം ചെയ്തിരുന്നു. പാര്‍ലമെന്റില്‍ ഭൂരിപക്ഷമില്ലാത്ത രാജപക്ഷെയ്ക്കു പ്രധാനമന്ത്രിയായി തുടരാനാവില്ലെന്ന് സുപ്രീം കോടതി വിധിച്ചു. തുടര്‍ന്ന് ഭൂരിപക്ഷമുള്ള വിക്രമസിംഗെയെ വീണ്ടും പ്രധാനമന്ത്രിയാക്കാന്‍ സിരിസേന നിര്‍ബന്ധിതനായി.

Top