ബ്ലാസ്റ്റേഴ്സിന്റെ യുവ സ്ട്രൈക്കർ ശ്രീകുട്ടൻ ഐലീഗിലേക്ക്

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ സ്ട്രൈക്കർ ശ്രീകുട്ടൻ ഐലീഗിലേക്ക്. താരത്തെ ഐ ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള ലോൺ കരാറിൽ സൈൻ ചെയ്യും. ഒരു വർഷത്തെ ലോൺ കരാറിൽ ആകും താരം ഗോകുലത്തിൽ എത്തുക.

പ്രീസീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് ആയി നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു എങ്കിലും ശ്രീകുട്ടനെ ഐ എസ് എൽ സ്ക്വാഡിൽ കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടുത്തിയിരുന്നില്ല. താരത്തിന്റെ വളർച്ച കൂടി കണക്കിൽ എടുത്താണ് ഈ ലോൺ നീക്കം ഒരുക്കുന്നത്. മുമ്പ് എഫ് സി കേരളയുടെ താരമായിരുന്നു ശ്രീകുട്ടൻ. സെന്റ് തോമസ് തൃശ്ശൂരിലൂടെ വളർന്നു വന്ന താരമാണ്

Top