‘മറിമായം’ കഥാപാത്രങ്ങള്‍ ഇനി ഒന്നിച്ച് ; മണ്ഡോദരിയും ലോലിതനും വിവാഹിതരായി

റിമായത്തിലെ പ്രേക്ഷകരുടെ ഇഷ്ടകഥാപാത്രങ്ങളായ മണ്ഡോദരിയും ലോലിതനും വിവാഹിതരായി. മണ്ഡോദരിയായി വേഷമിടുന്ന നടി സ്നേഹ ശ്രീകുമാറും ലോലിതനായ നടന്‍ എസ് പി ശ്രീകുമാറും തൃപ്പൂണിത്തുറയില്‍ വെച്ചാണ് ഇന്ന് വിവാഹിതരായത്.

മറിമായത്തിലൂടെയാണ് കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയ താരങ്ങളാണ് ഇരുവരും. കഥകളിയും ഓട്ടന്‍തുള്ളലും അഭ്യസിച്ചിട്ടുള്ള സ്‌നേഹ അമേച്വര്‍ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തേക്കെത്തിയത്.

നാടകങ്ങളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു ശ്രീകുമാര്‍. മറിമായത്തിലെ അഭിനയത്തിലൂടെ സിനിമയിലും നിരവധി അവസരങ്ങള്‍ ശ്രീകുമാറിനെ തേടിയെത്തി. ഇതിലൂടെ അംഗീകാരങ്ങളും താരത്തിന് ലഭിച്ചു. മെമ്മറീസ് എന്ന പൃഥ്വിരാജിന്റെ സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ ശക്തമായ വില്ലന്‍ വേഷത്തിലൂടെ താരം സിനിമയില്‍ തന്റെ കാലുറപ്പിക്കുകയായിരുന്നു.

Top