ശ്രീകുമാരന്‍ തമ്പി ഒരു ബഹുമുഖ പ്രതിഭ; കമല്‍ഹാസന്‍

യലാര്‍ അവാര്‍ഡ് ലഭിച്ച ശ്രീകുമാരന്‍ തമ്പിക്ക് അഭിനന്ദനങ്ങളുമായി കമല്‍ഹാസന്‍. ‘ജീവിതം ഒരു പെന്‍ഡുലമാണ്’ ആത്മകഥക്കാണ് ശ്രീകുമാരന്‍ തമ്പിക്ക് പുരസ്‌ക്കാരം ലഭിച്ചത്. ശ്രീകുമാരന്‍ തമ്പി ഒരു ബഹുമുഖ പ്രതിഭയാണെന്ന് കമല്‍ഹാസന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

‘കവി, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, നിര്‍മാതാവ്, സംവിധായകന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള ബഹുമുഖ പ്രതിഭയാണ് പ്രിയപ്പെട്ട ശ്രീകുമാരന്‍ തമ്പി. അദ്ദേഹം സംവിധാനം ചെയ്ത തിരുവോണം എന്ന മലയാള ചിത്രത്തില്‍ നസീര്‍, ശാരദ എന്നിവര്‍ക്കൊപ്പം പ്രേം കുമാര്‍ എന്ന കഥാപാത്രത്തെ ഞാനും അവതരിപ്പിച്ചിട്ടുണ്ട്. ശ്രീകുമാരന്‍ തമ്പിയുടെ ‘ജീവിതം ഒരു പെന്‍ഡുലം’ എന്ന ആത്മകഥയ്ക്ക് കേരളത്തിലെ മഹത്തായ വയലാര്‍ അവാര്‍ഡ് ലഭിച്ചിരിക്കുകയാണ്. അദ്ദേഹത്തിന് ആശംസകള്‍’, കമല്‍ഹാസന്‍ കുറിച്ചു.

ശ്രീകുമാരന്‍ തമ്പിയുടെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളും തീരാനഷ്ടങ്ങളും രേഖപ്പെടുത്തിയ ഗ്രന്ഥമാണ് ‘ജീവിതം ഒരു പെന്‍ഡുലം’. മലയാളസിനിമാഗാനമേഖലയുടെ ചരിത്രവും വര്‍ത്തമാനവും ഈ ഗ്രന്ഥത്തില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയും. എഴുത്തുകാരായ വിജയലക്ഷ്മി, ഡോ. പി.കെ രാജശേഖരന്‍, ഡോ. എല്‍. തോമസ്‌കുട്ടി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. പുരസ്‌കാരം വയലാര്‍ രാമവര്‍മയുടെ ചരമദിനമായ ഒക്ടോബര്‍ 27-ന് വൈകുന്നേരം 5.30 ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ച് സമര്‍പ്പിക്കും.

Top