മോഹന്‍ലാലും ശ്രീകുമാര്‍ മേനോനും വീണ്ടും ഒന്നിക്കുന്നു; ചിത്രങ്ങള്‍ പങ്കുവച്ച് സംവിധായകന്‍

കൊച്ചി: ഒടിയന് ശേഷം മോഹന്‍ലാലും ശ്രീകുമാര്‍ മേനോനും വീണ്ടും ഒന്നിക്കുന്നു. മൊബൈല്‍ ഫോണ്‍ വില്‍പന രംഗത്തെ പ്രമുഖ സ്ഥാപനമായ മൈജിയ്ക്ക് വേണ്ടി ഒരുക്കിയ പരസ്യത്തിനായാണ് ഇരുവരും ഒന്നിച്ചത്. ഒടിയന് ശേഷം നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും ശ്രീകുമാറും ഒന്നിക്കുന്നത്.

‘ഏറെ സന്തോഷം തരുന്ന മണിക്കൂറുകളായിരുന്നു ഇന്നലെ കടന്നുപോയത്. ലാലേട്ടനോടൊപ്പമുള്ള ഷൂട്ടിംഗ് വേളകളെന്നും ആഹ്ലാദകരമാണ്. മൂന്നു മണിക്കൂര്‍ വെറും മൂന്ന് മിനിറ്റുപോലെ കടന്നുപോയ ചിത്രീകരണം. അദ്ദേഹത്തില്‍ നിന്നും എപ്പോഴും ലഭിക്കുന്ന കരുതലും സ്‌നേഹവും, ഒരു അപൂര്‍വ ഭാഗ്യമായി ഞാന്‍ എന്നും കരുതുന്നെന്നും’- ഷൂട്ടിംഗിന് ശേഷം ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഇരുവരും ഒന്നിച്ച ഒടിയന്‍ 100 കോടി ക്ലബില്‍ ഇടം നേടിയിരുന്നു

Top