സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ലെ സ​മ​ര​പ്പ​ന്ത​ലു​ക​ള്‍ പൊ​ളി​ച്ചു​നീ​ക്കി ; സമരം തുടര്‍ന്ന് ശ്രീജിത്ത്

sreejiv case

തിരുവനന്തപുരം : നഗരസഭയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലുകള്‍ മുന്നറിയിപ്പില്ലാതെ പൊളിച്ചുനീക്കി. പത്തോളം വരുന്ന സമരപ്പന്തലുകളാണ് അര്‍ധരാത്രി പൊളിച്ചുനീക്കിയത്. വന്‍ പോലീസ് സന്നാഹത്തിന്റെ സഹായത്തോടെ അര്‍ധരാത്രിയിലായിരുന്നു നടപടി.

കെഎസ്ആര്‍ടിസി എംപാനല്‍ സമരക്കാരുടെ പന്തല്‍ ഉള്‍പ്പെടെ സെക്രട്ടേറിയറ്റിന്റെ മുന്‍ഭാഗത്തെ എല്ലാ പന്തലുകളും നീക്കി.

അതേസമയം സഹോദരന്‍ ശ്രീജീവിന്റെ മരണത്തില്‍ കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു വര്‍ഷത്തോളമായി സമരം ചെയ്യുന്ന പാറശാല സ്വദേശി ശ്രീജിത്ത് പന്തല്‍ പൊളിച്ചിട്ടും റോഡരികില്‍ സമരം തുടരുകയാണ്. പന്തല്‍ പൊളിക്കാന്‍ ശ്രമിച്ച നഗരസഭാ ജീവനക്കാരെ, ഇയാളെ പിന്തുണയ്ക്കുന്നവര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഇവരെ പോലീസ് ബലം പ്രയോഗിച്ച് മാറ്റി.

ആറ്റുകാല്‍ പൊങ്കാലയുടെ പശ്ചാത്തലത്തിലാണ് പന്തലുകള്‍ പൊളിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

Top