പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ഭാര്യ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു

SREEJITH-MURDER

എറണാംകുളം: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖില സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. പറവൂര്‍ താലൂക്കാശുപത്രിയിലാണ് ജോലി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് എറണാംകുളം ജില്ലാ കളക്ടര്‍ നേരിട്ടെത്തിയാണ് നിയമന ഉത്തരവ് കൈമാറിയത്.

രാവിലെ പറവൂര്‍ തഹസില്‍ദാരുടെ മുന്നില്‍ നിയമന ഉത്തരവും സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കി. ഇവ പരിശോധിച്ച ശേഷം തഹസില്‍ദാര്‍ ജോലിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കി. ഓഫീസിലെ എ3 സെക്ഷനില്‍ ആണ് സീറ്റ് നല്‍കിയിരിക്കുന്നത്.

ശ്രീജിത്തിന്റെ ജീവന്റെ വിലയാണ് ഈ ജോലിയെന്ന് അഖില പറഞ്ഞു. നേരത്തെ മന്ത്രിസഭാ യോഗത്തില്‍ അഖിലയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നതിന് തീരുമാനിച്ചിരുന്നു. ജോലി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അഖിലയും അമ്മ ശ്യാമളയും പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി വീട് സന്ദര്‍ശിക്കാത്തതില്‍ ദു:ഖമുണ്ടെന്നും അവര്‍ പറഞ്ഞു.

Top