sreejith vijay new role in film

പ്രശസ്ത തെലുങ്ക് സംവിധായകനായ കോടി രാമകൃഷ്ണ ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ സത്യസായി ബാബയായി ദിലീപ് അഭിനയിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഈ ലുക്കിലുള്ള ദിലീപിന്റെ ചില ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ ദിലീപ് ഈ ചിത്രത്തില്‍ നിന്നും പിന്മാറിയിരിക്കുന്നു. ഈ പ്രോജക്ട് നടക്കുന്ന സമയത്തു തന്നെ മറ്റുചില ചിത്രങ്ങളില്‍ ദിലീപ് നേരത്തെ തന്നെ കരാര്‍ ഒപ്പിട്ടിരുന്നു. ഇതേതുടര്‍ന്നാണ് അദ്ദേഹം ചിത്രത്തില്‍ നിന്നും പിന്മാറിയത്.

ദിലീപിന് പകരം ചിത്രത്തില്‍ സത്യസായി ബാബയായി എത്തുന്നത് യുവനടന്‍ ശ്രീജിത്ത് വിജയ് ആണ്. ഇങ്ങനെയൊരു വലിയ പ്രോജക്ടില്‍ അവസരം ലഭിച്ചതു തന്നെ ഭാഗ്യമാണെന്നും തന്റെ കരിയര്‍ ബ്രേക്ക് ആയിരിക്കും ഈ സിനിമയെന്നും ശ്രീജിത്ത് പറഞ്ഞു.

സായിബാബയുടെ 25 മുതല്‍ 85 വയസ്സ് വരെയുള്ള പ്രായമാണ് ശ്രീജിത്തിന് ചെയ്യേണ്ടി വരുക. 150 ദിവസമാണ് ചിത്രീകരണത്തിനായി മാറ്റിവച്ചിരിക്കുന്നത്.

പുട്ടപര്‍ത്തി, ഹിമാലയം, കാശ്മീര്‍ തുടങ്ങിയവയാണ് പ്രധാനലൊക്കേഷന്‍. ശ്രീജിത്തിന്റെ അച്ഛന്റെയും അമ്മയുടെയും വേഷത്തിലെത്തുന്നത് ശരത് ബാബുവും ജയപ്രഭയുമാണ്.

Top