വരാപ്പുഴ വീടാക്രമണം; യഥാര്‍ത്ഥ പ്രതികള്‍ കീഴടങ്ങി, ശ്രീജിത്ത് ഉണ്ടായിരുന്നില്ലെന്ന്

Sreejith-

കൊച്ചി: വരാപ്പുഴ വീടാക്രമണക്കേസിലെ യഥാര്‍ത്ഥ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. പൊലീസിനെ വെട്ടിച്ചെത്തിയാണ് പ്രതികള്‍ കീഴടങ്ങിയത്. വിപിന്‍, വിഞ്ചു, തുളസീദാസ് എന്ന ശ്രീജിത് എന്നിവരാണ് കീഴടങ്ങിയത്. സംഘര്‍ഷത്തില്‍ ശ്രീജിത്ത് ഉണ്ടായിരുന്നില്ലെന്ന് പ്രതികള്‍ വ്യക്തമാക്കി.

വരാപ്പുഴയില്‍ വീടാക്രമണക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ വെച്ച് ശ്രീജിത്ത് മരിച്ച സംഭവം വന്‍ വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് യഥാര്‍ത്ഥ പ്രതികള്‍ കീഴടങ്ങിയത്.

ശ്രീജിത്തിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആലുവ മുന്‍ റൂറല്‍ എസ്പി എ.വി. ജോര്‍ജിന്റെ കീഴിലുണ്ടായിരുന്ന ആര്‍ടിഎഫ് ഉദ്യോഗസ്ഥരായിരുന്ന മൂന്നു പേര്‍ പിടിയിലായിരുന്നു. ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത് ഇവരായിരുന്നു. ഇവരെ കൊലക്കുറ്റം ചുമത്തിയാണ് അറസ്റ്റു ചെയ്തത്. സംഭവം വിവാദമായതോടെ ആര്‍ടിഎഫ് പിരിച്ചുവിടുകയും ജോര്‍ജിനെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു.

Top