sreejith ravi statement

റ്റപ്പാലത്ത് സ്‌കൂള്‍ കുട്ടികള്‍ക്കു നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന കേസില്‍ പലരും തള്ളിപ്പറഞ്ഞിട്ടും ഭാര്യയും കുടുംബവും തന്റെ കൂടെ നിന്നെന്നും മറിച്ചു സംഭവിച്ചിരുന്നെങ്കില്‍ താന്‍ തകര്‍ന്നു പോകുമായിരുന്നെന്നും ശ്രീജിത്ത് രവി പറഞ്ഞു.

‘പിന്തുണ നല്‍കിയതില്‍ ഏറ്റവും കടപ്പാട് ഭാര്യയോടാണ്. അവള്‍ക്ക് വേണമെങ്കില്‍ എന്നെ ഉപേക്ഷിച്ച് പോകാമായിരുന്നു. എന്നാല്‍ പ്രതിസന്ധിയില്‍ കൂടെ നിന്നു. ഈ ജീവിതം വേണ്ട എന്ന് തീരുമാനിച്ചിരുന്നെങ്കില്‍ എല്ലാം മാറിമറിഞ്ഞേനെ’.

‘സംഭവിച്ചത് സമയദോഷമായിരുന്നോ നല്ലതിനായിരുന്നോ എന്നൊന്നും പറയാനില്ല. ഈശ്വര വിശ്വാസം കാര്യമായി ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പതുക്കെ വിശ്വാസിയായി മാറി’ ഒരു സിനിമാ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീജിത്ത് രവി ഇക്കാര്യം പറഞ്ഞത്.

ഓഗസ്റ്റ് 27ന് പത്തിരിപ്പാലയിലെ സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടികളുടെ പരാതിയിലാണ് ശ്രീജിത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നത്.

കാറിലെത്തിയ ശ്രീജിത്ത് കുട്ടികള്‍ക്കു നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തി, സെല്‍ഫി എടുക്കുകയായിരുന്നെന്നായിരുന്നു പരാതി. ഈ നമ്പര്‍ കാര്‍ ശ്രീജിത്ത് രവിയുടേതാണെന്ന് ഒറ്റപ്പാലം പൊലീസ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ സംഭവവുമായി തനിക്ക് ബന്ധമില്ലെന്നാണ് ശ്രീജിത്ത് രവി പറഞ്ഞത്.

Top