വരാപ്പുഴ കസ്റ്റഡി മരണം: സര്‍ക്കാര്‍ തീരുമാനത്തില്‍ തൃപ്തി അറിയിച്ച് ശ്രീജിത്തിന്റെ കുടുംബം

Sreejith's death

കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് സര്‍ക്കാര്‍ അനുവദിച്ച സഹായങ്ങളില്‍ തൃപ്തി അറിയിച്ച് ശ്രീജിത്തിന്റെ കുടുബം. കസ്റ്റഡി മരണക്കേസില്‍ സിഐ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത നടപടിയിലും കുടുംബം തൃപ്തി അറിയിച്ചു.

ശ്രീജിത്തിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കാനും ഭാര്യ അഖിലയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനുമാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്.

,

Top