കസ്റ്റഡി മരണം; ശ്രീജിത്തിനെ പിടികൂടിയത് ആളുമാറിയെന്ന് അന്വേഷണ സംഘം

Sreejith-

കൊച്ചി: വാരാപ്പുഴ പോലീസ് മര്‍ദനത്തില്‍ മരിച്ച ശ്രീജിത്തിനെ ആളുമാറിയാണ് പിടികൂടിയതെന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ സ്ഥിരീകരണം.

വരാപ്പുഴ വാസുദേവന്റെ വീടീക്രമിച്ച സംഭവത്തില്‍ ശ്രീജിത്ത് ഉണ്ടായിരുന്നില്ലെന്ന് ആക്രമണത്തില്‍ പരുക്കേറ്റ സുമേഷ് അടക്കമുള്ളവരുടെ മൊഴികളില്‍ വ്യക്തമാണെന്ന് സംഘം അറിയിച്ചു.

വരാപ്പുഴ അമ്പലപ്പറമ്പില്‍ ആക്രമണത്തിലാണ് സുമേഷിന് പരിക്കേറ്റത്. ശ്രീജിത്തും, സഹോദരന്‍ സജിത്തും ആക്രമണത്തില്‍ പങ്കെടുത്തിട്ടില്ലെന്നും സുമേഷ് വെളിപ്പെടുത്തി.

വാസുദേവന്റെ സഹോദരനാണ് ശ്രീജിത്തിനെ കാണിച്ചു കൊടുത്തതെന്നും ആലുവ റൂറല്‍ പോലീസ് മേധാവി എ.വി. ജോര്‍ജിന്റെ സ്‌ക്വാഡായ റൂറല്‍ ടൈഗര്‍ ഫോഴ്‌സിന് സ്ഥല പരിചയം ഉണ്ടായിരുന്നില്ലെന്നും അന്വേഷണസംഘം വിലയിരുത്തി.

Top