കസ്റ്റഡി മരണം; വരാപ്പുഴയിലേക്ക് പോകാന്‍ നിര്‍ദേശിച്ചത് കണ്‍ട്രോള്‍ റൂമില്‍ നിന്നെന്ന് ആര്‍ടിഎഫുകാര്‍

Sreejith's death

വരാപ്പുഴ: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ വരാപ്പുഴയിലേക്ക് പോകാന്‍ നിര്‍ദേശിച്ചത് കണ്‍ട്രോള്‍ റൂമില്‍ നിന്നാണെന്ന് ആര്‍ടിഎഫുകാരുടെ മൊഴി. റൂറല്‍ എസ്പിയുടെ നിര്‍ദേശ പ്രകാരമായിരുന്നു അറിയിപ്പെന്നും രാത്രി തന്നെ സംഭവ സ്ഥലത്ത് എത്താനായിരുന്നു നിര്‍ദേശമെന്നും പറഞ്ഞു. പ്രതികളെ ഉടന്‍ പിടികൂടണമെന്ന് പറവൂര്‍ സിഐ ആവശ്യപ്പെട്ടു.

ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ബലിയാടുകളാകുന്നുവെന്ന് ആര്‍ടിഎഫുകാര്‍. കേസില്‍ വ്യക്തമായ ഗൂഢാലോചന നടക്കുന്നുണ്ടെന്നും, കുറ്റക്കാര്‍ രക്ഷപ്പെടുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. നുണപരിശോധനയ്ക്ക് തയ്യാറാണ്, കോടതിയെ മാത്രമേ വിശ്വാസമുള്ളൂ ആര്‍ടിഎഫുകാര്‍ വ്യക്തമാക്കി. ആര്‍ടിഎഫുകാരുടെ വീഡിയോ സന്ദേശം ഒരു സ്വകാര്യ ചാനലാണ് പുറത്തുവിട്ടത്.

കേസില്‍ മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഇന്നലെയാണ് രേഖപ്പെടുത്തിയത്. സന്തോഷ്, സുമേഷ്, ജിതിന്‍ രാജ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കുറ്റക്കാരായ മുഴുവന്‍ പേര്‍ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല വഹിക്കുന്ന ഐജി എസ് ശ്രീജിത്ത് പറഞ്ഞു.

Top