ശ്രീജിത്ത് കേസ്: പറവൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെതിരെ ഹൈക്കോടതിയില്‍ പൊലീസിന്റെ പരാതി

varappuzha custody death,

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണകേസില്‍ പറവൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെതിരെ ഹൈക്കോടതിയില്‍ പൊലീസിന്റെ പരാതി. ശ്രീജിത്ത് അടക്കമുള്ള പ്രതികളെ മടക്കി അയച്ചതിനെതിരെയാണ് പരാതി. വരാപ്പുഴ എസ്‌ഐയുടെ പരാതി എസ്പി രജിസ്ട്രാര്‍ക്ക് കൈമാറി.

ഏഴാം തിയതി പ്രതികളുമായി വീട്ടിലെത്തിയെങ്കിലും മജിസ്‌ട്രേറ്റ് മടക്കി അയച്ചെന്ന് പൊലീസ് പരാതിയില്‍ പറയുന്നു. പ്രതിക്കൊപ്പം ഉണ്ടായിരുന്ന പൊലീസുകാരുടെ മൊഴികള്‍ അടക്കമാണ് പരാതി നല്‍കിയത്.

കഴിഞ്ഞ എട്ടാം തീയതിയാണ് ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ചത്. പൊലീസിന്റെ പരാതിയില്‍ ഹൈക്കോടതി വിശദീകരണം തേടി. ഇന്നു തന്നെ മറുപടി നല്‍കണമെന്ന് മജിസ്‌ട്രേറ്റിന് നിര്‍ദ്ദേശം നല്‍കി.

Top