sreejesh nominated international hockey golkeepers list

രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ മികച്ച ഗോള്‍കീപ്പര്‍ പട്ടികയില്‍ ഇന്ത്യയുടെ പി.ആര്‍.ശ്രീജേഷും. 2016ലെ മികച്ച ഗോള്‍കീപ്പര്‍ അവാര്‍ഡ് പരിഗണിക്കുന്ന അഞ്ചുപേരില്‍ ശ്രീജേഷും ഇടം നേടി. ലോകം ഒന്നാകെ നടക്കുന്ന വോട്ടെടുപ്പിലൂടെയാണ് മികച്ച താരങ്ങളെ കണ്ടെത്തുന്നത്.

അര്‍ജന്റീനയുടെ യുവാന്‍ വിവാല്‍ഡി,നെതര്‍ലന്‍ഡ്‌സിന്റെ ജാപ് സ്റ്റോക്മാന്‍, അയര്‍ലന്‍ഡിന്റെ ഡേവിഡ് ഹാര്‍ട്ട്, ബെല്‍ജിയത്തിന്റെ വിന്‍സെന്റ് വന്‍ഞ്ച് എന്നിവരാണ് ശ്രീജേഷിനൊപ്പം മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പട്ടികയില്‍ ഇടം നേടിയ മറ്റുകളിക്കാര്‍.

ഡിസംബര്‍ രണ്ടുവരെയാണ് വോട്ടെടുപ്പ് ജനുവരിയില്‍ മികച്ച താരങ്ങള്‍ ആരൊക്കെയെന്ന് പ്രഖ്യാപിക്കും.

ഭാവിയുടെ വാഗ്ദാനത്തിനുള്ള പുരസ്‌കാര പട്ടികയില്‍ ഇന്ത്യയുടെ ഹര്‍മാന്‍പ്രീത് സിങ്ങും ഇടംനേടിയിട്ടുണ്ട്. 2016ലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് കളിക്കാരുടെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചത്.

Top