രാഹുല്‍ ഗാന്ധിക്ക് മുസ്ലീംലീഗ് നല്‍കുന്ന പിന്തുണ വടക്കേയിന്ത്യയില്‍ ആശങ്കയുണ്ടാക്കുന്നതായി ശ്രീധരന്‍പിള്ള

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മുസ്ലീംലീഗ് നല്‍കുന്ന പിന്തുണ വടക്കേയിന്ത്യയില്‍ ആശങ്കയുണ്ടാക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള.

കേരളം ബിജെപിക്കു പാകമായി. എന്നാല്‍ ബിജെപിയെ തോല്‍പിക്കാന്‍ വോട്ടുമറിക്കുന്ന അവസ്ഥ മുന്നിലുണ്ട്. മഞ്ചേശ്വരത്ത് കെ.ജി. മാരാറും സി.കെ. പത്മനാഭനും മത്സരിച്ചപ്പോള്‍ നടന്ന വോട്ടുമറിക്കലിനെക്കുറിച്ചും 2004-ല്‍ വടക്കാഞ്ചേരിയില്‍ കെ. മുരളീധരന്‍ തോറ്റപ്പോഴുള്ള അന്വേഷണ റിപ്പോര്‍ട്ടും ഇനിയും പുറത്തുവന്നിട്ടില്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ ദേശീയതയ്‌ക്കെതിരേ നിലകൊണ്ടതിനാല്‍ ലിക്വഡേറ്റ് ചെയ്യപ്പെടുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. ഒന്നാം ലോക്‌സഭയില്‍ 42 സീറ്റില്‍ നിന്ന് ഇപ്പോള്‍ ഒമ്പതിലെത്തിയ സിപിഎം അംഗസംഖ്യ വരുന്ന തെരഞ്ഞെടുപ്പില്‍ എത്രയാകുമെന്നും അദ്ദേഹം ചോദിച്ചു.

Top