‘ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിപ്പിടിക്കും’ മോദിയുടെ സാന്നിധ്യത്തില്‍ ശ്രീധരന്‍ പിള്ള

കോഴിക്കോട് : ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് ആവര്‍ത്തിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. ആര്‍ക്കും അത് തടയാനാവില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. കോഴിക്കോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിയില്‍ മോദിയുടെ സാന്നിധ്യത്തിലായിരുന്നു ശ്രീധരന്‍ പിള്ളയുടെ വിവാദ പരാമര്‍ശം.

അതേസമയം കേരളത്തിലെ ആദ്യ പ്രചാരണപരിപാടിയായ ‘വിജയ് സങ്കല്‍പ്’ റാലിയിലും ആചാരസംരക്ഷണം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ഇവിടത്തെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സുപ്രീംകോടതിയ്ക്ക് മുമ്പാകെ വയ്ക്കും, തെളിയിക്കും. ജനങ്ങളുടെ വിശ്വാസത്തിന് ഭരണഘടനയുടെ സംരക്ഷണം നല്‍കും. യുഡിഎഫും എല്‍ഡിഎഫും കേരളത്തിലെ ആചാരങ്ങള്‍ തകര്‍ക്കാമെന്ന് കരുതിയെങ്കില്‍ അവര്‍ക്ക് തെറ്റി. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ചില ശക്തികള്‍ ആചാരം ലംഘിക്കാന്‍ നോക്കിയെന്നും മോദി ആരോപിച്ചു.

Top