മോഹന്‍ലാല്‍ ബിജെപിയിലേക്ക് വരുന്നതില്‍ സന്തോഷം മാത്രം; ശ്രീധരന്‍പിള്ള

തിരുവനന്തപുരം: നടന്‍ മോഹന്‍ലാല്‍ ബിജെപിയിലേക്ക് എത്തുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. ലാല്‍ പാര്‍ട്ടിയിലേക്ക് വരുന്നതില്‍ സന്തോഷം മാത്രേമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാല്‍ ബിജെപി ടിക്കറ്റില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കുവെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ശ്രീധരന്‍പിള്ളയുടെ പ്രതികരണം.

എന്നാല്‍ ഇക്കാര്യത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. നിലവില്‍ സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം നല്ല രീതിയില്‍ സഹകരിക്കുന്നുണ്ടെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി നടന്‍ മോഹന്‍ലാല്‍ മത്സരിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മോഹന്‍ലാല്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷം മോഹന്‍ലാലിന്റെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും പ്രചോദനമാണെന്നും മോദി ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.

Top