പൊലീസിന് ധൈര്യമുണ്ടോ ശ്രീധരന്‍പിള്ളയെ അറസ്റ്റ് ചെയ്യാന്‍; വെല്ലു വിളിച്ച് എം.ടി. രമേശ്

ramesh

കോഴിക്കോട്: യുവമോര്‍ച്ചാ വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ളക്കെതിരെ കേസെടുത്ത പൊലീസ് നടപടിക്കെതിരെ ബിജെപി നേതാവ് എം.ടി. രമേശ് രംഗത്ത്.

പൊലീസിന് ധൈര്യമുണ്ടോ ശ്രീധരന്‍പിള്ളയെ അറസ്റ്റ് ചെയ്യാനെന്നാണ് രമേശ് ചോദിച്ചത്. ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസെടുത്ത കസബ പൊലീസ് സ്റ്റേഷന്റെ മുന്നിലൂടെ ബിജെപിയുടെ രഥയാത്ര കടന്നുപോകുമെന്നും 16ന് ശബരിമല നട തുറക്കുന്ന സമയം സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ സന്നിധാനത്ത് ഉണ്ടാകുമെന്നും രമേശ് വ്യക്തമാക്കി.

വിവാദ പ്രസംഗത്തിന്റെ പേരില്‍ കസബ പൊലീസാണ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ ഐപിസി 505 (1) ബി പ്രകാരം കേസെടുത്തത്.

Top