മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കാത്ത നിലപാട് ജനവിരുദ്ധമാണെന്ന് ശ്രീധരന്‍ പിള്ള

Sreedharan Pilla

തിരുവനന്തപുരം : കുട്ടനാട് സന്ദര്‍ശിക്കാത്ത മുഖ്യമന്ത്രി പിണറായിയുടെ നിലപാടിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള രംഗത്ത്. ആലപ്പുഴയിലെത്തിയ മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കാത്ത നിലപാട് ജനവിരുദ്ധമാണെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരുന്നിട്ടുകൂടി പിണറായിക്ക് എങ്ങനെ ഇത്ര ക്രൂരനാകാന്‍ സാധിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവും ജില്ലയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരും മറ്റ് ജനപ്രതിനിധികളും അവലോകനയോഗം ബഹിഷ്‌കരിച്ചിരുന്നു.

അതേസമയം കുട്ടനാട് സന്ദര്‍ശിക്കുമോ എന്ന ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കാത്തത് എന്തുകൊണ്ടെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്റെ പ്രതികരണം

അവലോകന യോഗത്തില്‍ മുഖ്യമന്ത്രിയെ കൂടാതെ ഏഴ് മന്ത്രിമാരും പങ്കെടുത്തിരുന്നു. യോഗത്തില്‍ പ്രതിപക്ഷം പങ്കെടുക്കാത്തത് ദൗര്‍ഭാഗ്യകരമെന്ന് മന്ത്രിമാര്‍ അറിയിച്ചു. രാഷ്ട്രീയ പാപ്പരത്തമാണ് പ്രതിപക്ഷത്തിന്റെതെന്ന് മന്ത്രി ജി സുധാകരന്‍ വ്യക്തമാക്കി.

Top