ആദിവാസി വിഭാഗത്തിലെ സംസ്ഥാനത്തെ ആദ്യ ഐഎഎസ് വിജയി ശ്രീധന്യക്ക് വീടൊരുങ്ങി

കല്‍പ്പറ്റ: സംസ്ഥാനത്ത് ആദിവാസി വിഭാഗത്തില്‍നിന്ന് ആദ്യമായി സിവില്‍ സര്‍വീസ് നേടിയ ശ്രീധന്യ സുരേഷിന് കാലിക്കറ്റ് സര്‍വകലാശാല എന്‍.എസ്.എസ്. ഓപ്പണ്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കൈമാറി. നിര്‍മാണം പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോളാണ് വെള്ളിയാഴ്ച ശ്രീധന്യയ്ക്കും കുടുംബത്തിനും താക്കോല്‍ കൈമാറിയത്.

പൊഴുതന അമ്പലക്കൊല്ലി സ്വദേശിയായ ശ്രീധന്യ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നാണ് ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കിയത്. ചടങ്ങില്‍ സര്‍വകലാശാല രജിസ്ട്രാര്‍ സി.എല്‍. ജോഷി അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റ് അംഗം കെ.കെ. ഹനീഫ, മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍, മുന്‍ രജിസ്ട്രാര്‍ ഡോ. ടി.എ. അബ്ദുള്‍മജീദ്, ഫാ. ബോബി പുള്ളോലിക്കല്‍, പ്രോഗ്രാം കണ്‍വീനര്‍ ബേബി ഷബീല, ഒ.കെ. സാജിത്, ടി.എം. രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Top