ശ്രീദേവിയുടെ ഡ്രാമാ ത്രില്ലര്‍ ‘മോം’ റഷ്യയില്‍ റിലീസിങ്ങിനൊരുങ്ങുന്നു

മുംബൈ: ബോളിവുഡ് താരറാണി ശ്രീദേവിയുടെ ഡ്രാമാ ത്രില്ലറായ ‘മോം’ റഷ്യയില്‍ റിലീസിങ്ങിനൊരുങ്ങുന്നു.

‘മാമാ’ എന്ന പേരിലായിരിക്കും ബോളിവുഡ് ചിത്രമായ മോം റഷ്യയില്‍ റിലീസ് ചെയ്യുന്നത്.

അക്ഷയ് ഖന്ന, നവാസുദ്ദീന്‍ സിദ്ധിഖ്, ശ്രീദേവി തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന് റഷ്യയില്‍ വലിയ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.

തന്റെ മകളോട് പ്രതികാരം ചെയ്യാന്‍ ശ്രമിക്കുന്ന ഒരമ്മയുടെ വേഷമാണ് ചിത്രത്തില്‍ ശ്രീദേവിക്ക്.

രവി ഉദയ്വാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് എ.ആര്‍ റഹ്മാനാണ്.

Top