ശ്രീദേവി ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു ; ദേശീയ പുരസ്‌കാരത്തില്‍ പ്രതികരണവുമായി ബോണി കപൂര്‍

BONY-KAPOOR

റുപത്തഞ്ചാമത് ദേശീയ ചലച്ചിത്രപുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിയായി ശ്രീദേവിയെ തിരഞ്ഞെടുത്തതില്‍ പ്രതികരണം അറിയിക്കുകയാണ് ഭര്‍ത്താവും, നിര്‍മ്മാതാവുമായ ബോണി കപൂര്‍. താന്‍ വളരെയധികം വികാരാധീനനാണെന്നും, ശ്രീദേവി ഇവിടെ ഉണ്ടായിരുന്നുവെങ്കില്‍ എന്നാഗ്രഹിക്കുന്നുവെന്നും ബോണി കപൂര്‍ പറഞ്ഞു.

ശ്രീദേവിയുടെ ആദ്യത്തെ ദേശീയ പുരസ്‌കാരമാണിത്, ഒരുപാട് കാര്യങ്ങള്‍ മനസിലേക്ക് കടന്നു വരുന്നു, ശ്രീദേവി ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു പുരസ്‌കാര വിവരമറിഞ്ഞ ശേഷം ബോണികപൂര്‍ പറഞ്ഞു.

ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍ ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ ശ്രീദേവിയെ തേടിയെത്തിയിട്ടുണ്ട്. രാജ്യം 2013ല്‍ പത്മശ്രീ നല്‍കിയും അതുല്യ പ്രതിഭയെ ആദരിച്ചിരുന്നു. എന്നാല്‍ ആദ്യമായാണ് ദേശീയ പുരസ്‌കാരം ശ്രീദേവിയെ തേടിയെത്തുന്നത്. എന്നാല്‍ അത് സ്വീകരിക്കുവാന്‍ ശ്രീദേവിയില്ല എന്നതാണ് അവരെ സ്‌നേഹിക്കുന്നവരെയും ആരാധിക്കുന്നവരെയും വേദനിപ്പിക്കുന്നത്.

Top