ലൈംഗിക ചൂഷണ തെളിവുമായി ശ്രീറെഡ്ഡി; ഇത്തവണ തമിഴ് സംവിധായകനെതിരെ

sree-redddy

തെലുങ്ക് സിനിമാ മേഖലയിലെ നിരവധി പീഡന കഥകള്‍ പുറത്തുകൊണ്ടുവന്ന ശ്രീറെഡ്ഡി ഇത്തവണ നിരവധി തെളിവുകളുമായി തമിഴകത്തേക്ക്. തമിഴിലെ പ്രമുഖ സംവിധായകന്‍ തന്നെ പീഡനത്തിനിരയാക്കിയെന്നും ഇയാള്‍ക്കെതിരെ നിരവധി തെളിവുകള്‍ പക്കലുണ്ടെന്നും കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ അത് പുറത്തുവിടുമെന്നും ശ്രീറെഡ്ഡി പറഞ്ഞു. ആര്‍ക്കെതിരെയാകും തെളുവുകള്‍ പുറത്തുവിടുക എന്ന ആശങ്കയിലാണ് തമിഴ് സിനിമാലോകം.

നാനി, റാണ ദഗ്ഗുബാട്ടിയുടെ സഹോദരന്‍, പ്രമുഖ സംവിധായകര്‍ തുടങ്ങി നിരവധിപ്പേര്‍ക്കെതിരെ തെളിവുകള്‍ സഹിതം ശ്രീറെഡ്ഡി ആരോപണം ഉന്നയിച്ചിരുന്നു. തെലുങ്ക് സിനിമയിലെ ചൂഷണങ്ങള്‍ക്കെതിരെ മേല്‍വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചതോടെയാണ് വിഷയം ദേശീയ തലത്തില്‍ ശ്രദ്ധ നേടിയത്.

Top