കൊല്ലം : കൊല്ലത്തെ ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ ലോഗോ വിവാദത്തിൽ. ശ്രീ നാരായണ ഗുരുവിനെ ലോഗോയിൽ വ്യക്തമാക്കിയില്ലെന്നാണ് ആരോപണം. ലോഗോ പിൻവലിക്കണമെന്നാവശ്യം സോഷ്യൽ മീഡിയയിൽ ശക്തമാണ്. ലോഗോയിൽ ശ്രീനാരായണ ഗുരുവിനെ ചിത്രീകരിച്ച വിധമാണ് വിവാദമായത്.
ആകാശ വീക്ഷണമെന്ന നിലയിലാണ് നിറ സങ്കലന രൂപം അവതരിപ്പിച്ചത്. ലോഗോ പിൻവലിച്ച് ഗുരുവിനെ അടയാളപ്പെടുത്തുന്ന പുതിയ ലോഗോ വേണമെന്ന ആവശ്യം ഫേസ് ബുക്കിൽ ഉയർന്നിട്ടുണ്ട്. സാംസ്കാരിക പ്രവർത്തകരും ലോഗോ ക്കെതിരെ രംഗത്തെത്തി.