ബോളിവുഡ് ചിത്രം ഹസീന പാര്‍ക്കറിലെ ഗാനം പുറത്ത് എത്തി

ശ്രദ്ധ കപൂര്‍ നായികയായി എത്തുന്ന ചിത്രമാണ് ഹസീന പാര്‍ക്കര്‍.

അധോലോക നായികയുടെ വേഷത്തിൽ ശ്രദ്ധ എത്തുന്ന ചിത്രത്തിന്റെ ഗാനം പുറത്ത് എത്തി.

ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാര്‍ക്കറുടെ വേഷമാണ് ശ്രദ്ധ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

തേരെ ബിനാ എന്ന വീഡിയോ സോംഗാണ് എത്തിയിരിക്കുന്നത്.

പ്രിയ സരയ്യയുടെ വരികള്‍ക്ക് സച്ചിന്‍-ജിഗാറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. അര്‍ജിത് സിംഗും പ്രിയ സരയ്യയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

അപൂര്‍വ ലാഹിരി സംവിധാനം ചെയ്യുന്ന ഹസീന പാര്‍ക്കറില്‍ ദാവൂദിന്റെ വേഷത്തിലെത്തുന്നത് ശ്രദ്ധയുടെ സഹോദരന്‍ സിദ്ധാര്‍ത്ഥ് കപൂറാണ്.

മലയാളിയായ സുരേഷ് നായരാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.

Top