തോല്‍വിയിലൂടെ കിട്ടിയ അനുഭവങ്ങളാണ് തന്റെ വിജയത്തിന് പിന്നിലെന്ന് ശ്രദ്ധാകപൂര്‍

തോല്‍വിയിലൂടെ കിട്ടിയ അനുഭവങ്ങളാണ് തന്റെ വിജയമെന്ന് ബോളിവുഡിലെ പ്രിയ താരം ശ്രദ്ധാകപൂര്‍.

പൊതുവില്‍ പരാജയം എന്നത് സഹജമാണെന്നിരിക്കെ, തനിക്കത് സ്വാഭാവികമായി കരുതാനാവില്ലെന്നും, ആദ്യകാലങ്ങളില്‍ തനിക്കു സംഭവിച്ച പരാജയങ്ങള്‍ തന്നെ ഒരുപാട് വേദനിപ്പിക്കുകയുണ്ടായെന്നും, ഭാവിയെക്കുറിച്ചുള്ള ആശങ്ക പിന്തുടര്‍ന്നിരുന്നുവെന്നും താരം പറഞ്ഞു.

പരാജയങ്ങള്‍ക്ക് ശേഷം തുടര്‍ച്ചയായുള്ള വിജയങ്ങളാണ് എന്നെ സമാധാനത്തിലേക്ക് നയിച്ചുതുടങ്ങിയത്. ഒരു നടിയായതിലൂടെ പലതും നഷ്ടപ്പെട്ടു. സാധാരണയായി പുറത്തുപോയി വരാന്‍ കഴിയുന്നില്ല, കൂട്ടുകാരികളുമായി കറങ്ങിനടക്കാന്‍ കഴിയുന്നില്ല താരം പറയുന്നു.

ചില സമയങ്ങളില്‍ ഇരട്ടമുഖങ്ങള്‍ ഉണ്ടായിരുന്നാല്‍ മതിയായിരുന്നു എന്ന് ആശിച്ചു പോകാറുണ്ടെന്നും, ഒരു നടിയായിരുന്നില്ല എങ്കില്‍ ഈ സൗകര്യമൊക്കെ അനുഭവിക്കാമായിരുന്നുവെന്നും, സാധാരണ പെണ്ണായിരിക്കാന്‍ കഠിനമായ അദ്ധ്വാനവും ശ്രമങ്ങളൊന്നും ആവശ്യമായി വരുന്നില്ലെന്നും, അവള്‍ക്കു സന്തോഷകരമായ പലതും അനുഭവിക്കാന്‍ സാധിക്കുമെന്നും, എന്നാല്‍ ജീവിതത്തില്‍ ഉന്നതങ്ങളില്‍ എത്തണമെങ്കില്‍ വളരെയേറെ ത്യാഗങ്ങള്‍ അനുഭവിക്കേണ്ടതുണ്ടെന്നും ശ്രദ്ധ പറയുന്നു.

Top