കരുതിയിരിക്കുക! സ്ക്വിഡ് ഗെയിം ആപ്പുകൾ നിങ്ങളെ വെട്ടിലാക്കിയേക്കും

നെറ്റ്ഫ്‌ലിക്‌സിലെ സ്‌ക്വിഡ് ഗെയിം സീരിസുകള്‍ക്ക് പിന്നാലെ സ്‌ക്വിഡ് ഗെയിം ആപ്പുകളും വളരെ അധികം യൂസര്‍മാര്‍ അന്വേഷിക്കുന്നതാണ്. മാല്‍വെയറുകള്‍ അടങ്ങുന്ന ഇത്തരം ആപ്പുകള്‍ യൂസര്‍മാരെ വെട്ടിലാക്കുന്നതാണ് ഇപ്പോ നിത്യസംഭവം.

സ്‌ക്വിഡ് ഗെയിം വാള്‍പേപ്പര്‍ എന്ന പേരിലുള്ള ആപ്പുകള്‍ ഇതിനോടകം മാല്‍വെയറുകള്‍ പരിശോധിക്കുന്ന ഒരു ഒരു കമ്പനി ഫ്‌ലാഗ് ചെയ്തിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഇത് നീക്കം ചെയ്യുന്നതിനും മുന്‍പ് കുറഞ്ഞത് 5,000 തവണയെങ്കിലും ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്ന് പറയപ്പെടുന്നു.

സ്‌ക്വിഡ് ഗെയിം വാള്‍പേപ്പര്‍ 4 കെ എച്ച്ഡി എന്ന് പേരിട്ടിരിക്കുന്ന ആപ്പാണിത് ഇതുവഴി കുപ്രസിദ്ധമായ ജോക്കര്‍ മാല്‍വെയര്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. വാള്‍പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ആരും കെണിയില്‍ വീഴാം. നിങ്ങളുടെ വ്യക്തഗത വിവരങ്ങളും സാമ്പത്തിക ഇടപാടുകളും ഇതുവഴി ചോര്‍ത്താന്‍ പറ്റും. ജോക്കര്‍ മാല്‍വെയര്‍ വര്‍ഷങ്ങളായി നിലവിലുണ്ട്.ഈ ആപ്പിന് പുറമെ സ്‌ക്വിഡ് ഗെയിമിനെ അടിസ്ഥാനമാക്കിയുള്ള 200-ലധികം ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ‘Squid Games-The Game’, പ്രശസ്തമായ റെഡ് ലൈറ്റ്, ഗ്രീന്‍ ലൈറ്റ് ഗെയിമും നിരവധി പേരാണ് ഡൌണ്‍ലോഡ് ചെയ്തത്.

Top