റഷ്യയ്ക്കു വേണ്ടി ചാരപ്പണി; 3 പേര്‍ ബ്രിട്ടനില്‍ അറസ്റ്റില്‍

ലണ്ടന്‍: റഷ്യയ്ക്കുവേണ്ടി ചാരപ്രവര്‍ത്തനം നടത്തുന്നെന്നു സംശയിച്ച് 3 പേരെ ബ്രിട്ടനില്‍ അറസ്റ്റ് ചെയ്തു. ബള്‍ഗേറിയന്‍ പൗരത്വമുള്ള 2 പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് ഇവര്‍.

രാജ്യത്തിനു പുറത്തുനിന്നുള്ള സുരക്ഷാഭീഷണികളില്‍ ബ്രിട്ടന്‍ അടുത്തകാലത്തായി ഏറെ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. കഴിഞ്ഞ മാസം പുതിയ ദേശീയ സുരക്ഷാനിയമം രാജ്യം പാസാക്കിയിരുന്നു. ഏറ്റവുമധികം സുരക്ഷാഭീഷണി ഉയര്‍ത്തുന്ന രാജ്യമായാണു ബ്രിട്ടന്‍ റഷ്യയെ കാണുന്നത്.

Top