സ്പുട്‌നിക് വാക്‌സിന്‍ ഇന്ത്യയിലെ 9 നഗരങ്ങളില്‍ കൂടി ലഭ്യമാക്കും

ന്യൂഡല്‍ഹി: റഷ്യയുടെ കോവിഡ് പ്രതിരോധ വാക്സിനായ സ്പുട്നിക് വി ഇന്ത്യയിലെ ഒന്‍പതു നഗരങ്ങളില്‍ക്കൂടി ലഭ്യമാക്കും. നിലവില്‍ ഹൈദരാബാദില്‍ മാത്രമാണ് സ്പുട്നിക് വി ലഭ്യമായിരുന്നത്. ബംഗളൂരു, മുംബൈ, ചെന്നൈ, വിശാഖപട്ടണം, ബദ്ദി(ഹിമാചല്‍ പ്രദേശ്), കോലാപുര്‍(മഹാരാഷ്ട്ര), മിരിയാല്‍ഗുഡ(തെലങ്കാന),കൊല്‍ക്കത്ത, ഡല്‍ഹി എന്നിവ ഉള്‍പ്പെടെ ഒന്‍പതിടങ്ങളില്‍ കൂടി വാക്സിന്‍ ലഭ്യമാക്കുമെന്നാണ് സ്പുട്നിക് വ്യക്തമാക്കിയിരിക്കുന്നത്.

വാക്സിന്‍ വിതരണം ഒന്‍പതു നഗരങ്ങളില്‍ക്കൂടി വ്യാപിപ്പിക്കുമെന്ന് സ്പുട്നിക് വിയുടെ തദ്ദേശ വിതരണ പങ്കാളിയായ ഡോ. റെഡ്ഡീസ് ലാബോറട്ടറീസും ബുധനാഴ്ച പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ മേയ് 17-നാണ് സ്പുട്നിക് വിയുടെ ആദ്യ വിതരണം നടന്നത്. സ്വകാര്യ ആശുപത്രികളില്‍ 1,145 രൂപയാണ് ഒരു ഡോസ് സ്പുട്നിക് വാക്സിന്റെ വില.

 

Top