ഇന്ത്യയില്‍ സ്പുട്‌നിക് വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ ഒരുങ്ങുന്നു

ബാംഗഌര്‍: കോവിഡ് വാക്‌സിന്‍ സ്പുട്‌നിക് ഇന്ത്യയില്‍ ഉത്പ്പാദനം ആരംഭിക്കാനൊരുങ്ങുന്നു. റഷ്യയുടെ സ്പുട്‌നിക് വാക്‌സിന്‍ കര്‍ണാടകയിലാണ് ഉത്പ്പാദിപ്പിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് സ്പുട്‌നിക് വാക്‌സിന്‍ ഉത്പ്പാദിപ്പിക്കുന്നത്. ബേലൂര്‍ വ്യവസായ മേഖലയിലെ ശില്‍പ ബയോളജിക്കല്‍സ് െ്രെപവറ്റ് ലിമിറ്റഡ് (എസ്.ബി.പി.എല്‍) എന്ന സ്ഥാപനമാണ് വാക്‌സിന്‍ ഉത്പ്പാദിപ്പിക്കുക.

ഒരു വര്‍ഷത്തിനുള്ളില്‍ 5 കോടി ഡോസ് വാക്‌സിന്‍ ഉത്പ്പാദിപ്പിക്കാനാണ് എസ്.ബി.പി.എല്‍ ലക്ഷ്യമിടുന്നത്. വാക്‌സിന്‍ ഉത്പ്പാദനത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കമ്പനിവൃത്തങ്ങള്‍ അറിയിച്ചു. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ.റെഡ്ഡീസ് ലബോറട്ടറിയ്ക്ക് വേണ്ടിയാണ് എസ്.ബി.പി.എല്‍ സ്പുട്‌നിക് ഉത്പ്പാദിപ്പിക്കുന്നത്.

ഡോ. റെഡ്ഡീസില്‍ നിന്ന് വാക്‌സിന്‍ ഫോര്‍മുല ലഭിച്ചാല്‍ കാലതാമസമില്ലാതെ ഉത്പ്പാദനം ആരംഭിക്കാന്‍ കഴിയുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന സ്പുട്‌നിക് വാക്‌സിനെ അപേക്ഷിച്ച് ഇന്ത്യയില്‍ ഉത്പ്പാദിപ്പിക്കുന്ന വാക്‌സിന് വില കുറവായിരിക്കും.

Top