‘സ്പുട്‌നിക് വി’; റഷ്യയുടെ വാക്‌സിന്‍ ഉടന്‍ ഇന്ത്യയില്‍ എത്തില്ല

ന്യൂഡല്‍ഹി: റഷ്യയില്‍ പുറത്തിറക്കിയ കോവിഡ് വാക്‌സിന്‍ ‘ സ്പുട്‌നിക് വി’ ഉടന്‍ ഇന്ത്യയിലേക്കെത്തില്ലെന്ന് റിപ്പോര്‍ട്ട്. വാക്സിന്റെ കാര്യത്തില്‍ റഷ്യയുടെ അനുഭവം മനസിലാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിച്ചാല്‍ മതിയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കുന്ന സൂചന.

വാക്സിന്‍ പരീക്ഷണം നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ച 20 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉണ്ടായിരുന്നു. എന്നാല്‍ രോഗം വ്യാപിക്കുന്ന ഈ അടിയന്തര സാഹചര്യം കണക്കിലെടുത്ത് പരീക്ഷണ ഘട്ടങ്ങള്‍ ഒഴിവാക്കി വാക്സിന്‍ നല്‍കാന്‍ സാധിക്കുമെങ്കിലും ഇന്ത്യ അങ്ങനെ ഒരു സാഹത്തിന് മുതിരില്ല.

മാത്രമല്ല, ഓക്സഫോഡ് വാക്സിന്റെ കാര്യത്തില്‍ ഇന്ത്യ രണ്ടും മൂന്നും ഘട്ട ട്രയല്‍ പരീക്ഷണം നിര്‍ദ്ദേശിച്ചിരിക്കെ റഷ്യന്‍ വാക്സിന്റെ കാര്യത്തില്‍ ഇളവ് നല്‍കാന്‍ സാധിക്കില്ല. ഓക്സഫോഡില്‍ തയ്യാറാകുന്ന വാക്‌സിന്റെ ഉത്പാദനത്തിന് ഇന്ത്യന്‍ കമ്പനിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി കരാറുണ്ട്. എന്നാല്‍ റഷ്യയിലെ വാക്സിനുമായി ഇന്ത്യയില്‍ നിലവില്‍ കരാറുകളില്ല.

Top