സ്പുട്നിക് 5 95 ശതമാനവും വിജയം : റഷ്യ

ഷ്യ; റഷ്യ വികസിപ്പിച്ച കൊവിഡ് വാക്‌സിനായ സ്പുട്‌നിക്5 വാക്‌സിൻ 95 ശതമാനം ഫലപ്രദമെന്ന് ആർ.ഡി.ഐ.എഫ് തലവൻ അറിയിച്ചു. പരീക്ഷണത്തിന്റെ ഭാഗമായ 18,794 പേരിൽ 39 പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും 28 ദിവസത്തിനുശേഷം പരീക്ഷണഫലം വിലയിരുത്തിയപ്പോൾ 91.4 ശതമാനവും 42 ദിവസത്തിനുശേഷം വിലയിരുത്തിയപ്പോൾ 95 ശതമാനവും ഫലപ്രദമാമെന്ന് കണ്ടെത്തിയതായും അദ്ദേഹം വ്യക്തമാക്കി. ലോകത്ത് ആദ്യമായി അംഗീകാരം ലഭിച്ച കൊവിഡ് 19 വാക്‌സിനാണ് റഷ്യയുടെ സ്പുട്നിക് 5.

Top