സ്പുട്‌നിക് വിയുടെ 27.9 ലക്ഷം ഡോസ് വാക്‌സിന്‍ ഉടന്‍ ഇന്ത്യയിലെത്തും

ഹൈദരാബാദ്: ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയ മൂന്നാമത്തെ വാക്‌സിനായ സ്പുട്‌നിക് വിയുടെ 27.9 ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ ഉടന്‍ ഇന്ത്യയിലെത്തും. റഷ്യ നിര്‍മ്മിക്കുന്ന കോവിഡ് വാക്‌സിന്‍ സ്പുട്‌നിക് വി. ഇന്ന് അര്‍ധരാത്രിയോടുകൂടി 27.9 ലക്ഷം ഡോസുകളാണ് എത്തുക. രാജ്യത്ത് വിതരണം ചെയ്യുന്ന കോവിഡ് പ്രതിരോധ വാക്‌സിനുകളേക്കാള്‍ കാര്യക്ഷമത കൂടുതലാണ് സ്പുട്‌നിക്കിന്.

ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാര്യക്ഷമതയുളള വാക്‌സിനാണ് സ്പുട്‌നിക്. കോവിഡിനെതിരേ 91.6 ശതമാനം ഫലപ്രദമാണ് ഈ വാക്‌സിന്‍. ജൂണ്‍ മാസത്തില്‍ 50 ലക്ഷം ഡോസുകളും അടുത്ത രണ്ട് മാസത്തിനുള്ളില്‍ മൊത്തം 1.8 കോടി ഡോസുകളും എത്തിക്കാന്‍ സാധിക്കുമെന്നാണ് വാക്‌സിന്‍ വികസിപ്പിച്ച ഗമലേയ റിസര്‍ച്ച് സെന്റര്‍ പ്രതീക്ഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top