സ്പ്രിംഗ്ലര്‍ കരാര്‍; കോടിയേരിയെ കണ്ട് അതൃപ്തി അറിയിച്ച് കാനം

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ലറുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ ഡാറ്റ കൈമാറ്റ കരാറില്‍ പാര്‍ട്ടിക്കുള്ള അതൃപ്തി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നേരിട്ടറിയിച്ചു.

വ്യക്തികളുടെ ഡാറ്റ സംബന്ധിച്ചുള്ള ഇടത് നയത്തിന് വിരുദ്ധമായിട്ടാണ് കരാര്‍. എന്തു കൊണ്ട് കരാര്‍ വിശദാംശങ്ങള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്തില്ലെന്ന നിര്‍ണായക ചോദ്യമാണ് കാനം രാജേന്ദ്രന്‍ ഉന്നയിക്കുന്നത്. നിയമ നടപടികള്‍ അമേരിക്കയിലാക്കിയതിലും സിപിഐയ്ക്ക് അതൃപ്തിയുണ്ട്

ഇന്നലെ വൈകീട്ട് എകെജി സെന്ററില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് കാനം കോടിയേരിയെ കരാറിലെ അതൃപ്തി അറിയിച്ചത്.

ഇടപാട് സംബന്ധിച്ച പരിശോധന നടത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലപ്പെടുത്തിയ രണ്ടംഗ സമിതിയോടും സിപിഐ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.

Top