ആഗോളതാപനം പിടിച്ചുകെട്ടാൻ നടപടികളുടെ വേഗം കൂട്ടണം, കാലാവസ്ഥ ഉച്ചകോടി

ഗ്ലാസ്ഗോ (സ്കോട്​ലൻഡ്) : ആഗോള താപനിലയിലെ വർധന വ്യവസായവൽക്കരണത്തിനു മുൻപുള്ള കാലത്തെക്കാൾ 1.5 ഡിഗ്രി സെൽഷ്യസിനു താഴെ നിർത്തണം എന്ന് നിർദേശിക്കുന്ന പ്രമേയത്തിന്റെ കരട് കാലാവസ്ഥ ഉച്ചകോടിയിൽ അവതരിപ്പിച്ചു. ആതിഥേയ രാജ്യമായ ബ്രിട്ടൻ ആണ് കരട് തയാറാക്കിയത്. മറ്റു രാജ്യങ്ങളുടെ സമ്മതം കൂടി ലഭിച്ച ശേഷം ഔദ്യോഗികമായി പുറത്തിറക്കും.

2100 ആകുമ്പോൾ 1.5 ഡിഗ്രി സെൽഷ്യസിൽ നിലനിർത്തണമെങ്കിൽ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കാൻ വേഗത്തിലും ആഴത്തിലും ഉള്ള നടപടികൾ വേണ്ടിവരുമെന്ന് കരട് വ്യക്തമാക്കുന്നു. ഇതിനായി കാർബൺ പുറന്തള്ളൽ 2030 ആകുമ്പോഴേക്കും 2010നെ അപേക്ഷിച്ച് 45% കുറയ്ക്കണം. 2050 ആകുമ്പോഴേക്കും നെറ്റ് സീറോ എന്ന ലക്ഷ്യം നേടണം. കാർബൺ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിലേക്കു പുറന്തള്ളുന്നതിന്റെയും തിരിച്ച് അന്തരീക്ഷത്തിൽനിന്നു മാറ്റുന്നതിന്റെയും തോത് സമമാക്കുന്നതാണ് നെറ്റ് സീറോ.

Top