വെജ് ബിരിയാണിയില്‍ എല്ലുകഷ്ണങ്ങള്‍; ഹോട്ടല്‍ ഉടമയ്‌ക്കെതിരെ കേസ് 

ഇൻഡോർ: സസ്യാഹാരിയായ വ്യക്തിക്ക് മാംസാഹാരം വിളമ്പിയെന്ന പരാതിയിൽ ഹോട്ടൽ ഉടമയ്‌ക്കെതിരെ കേസ്. ഓർഡർ ചെയ്ത വെജ് ബിരിയാണിയിൽ എല്ലുകഷ്ണങ്ങൾ കണ്ടെത്തിയതിന് പിന്നാലെ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഇൻഡോറിൽ വിജയ് നഗറിലുള്ള റസ്‌റ്റോറന്റിനെതിരെയാണ് പരാതി.

ആകാശ് ദുബേ എന്നയാളാണ് പരാതി നൽകിയത്. ബിരിയാണിയിൽ എല്ലുകഷ്ണങ്ങൾ കണ്ടതിന് പിന്നാലെ ആകാശ് റെസ്‌റ്റോറന്റ് മാനേജറോടും ജീവനക്കാരനോടും പരാതിപ്പെട്ടിരുന്നു. പിന്നീട് വിജയ് നഗർ പൊലീസ് സ്റ്റേഷനിലെത്തി ഇയാൾ പരാതി നൽകുകയായിരുന്നു. സെക്ഷൻ 298 പ്രകാരം റെസ്റ്റോറന്റ് മാനേജർ സ്വപ്‌നിൽ ഗുജറാതിക്കെതിരെ കേസെടുത്തു.

Top