36 ഭാഷകള്‍ കൂടി ചേര്‍ത്ത് ജനപ്രിയ മ്യൂസിക് സ്ട്രീമിംങ്ങായി മാറാനൊരുങ്ങി സ്‌പോട്ടിഫൈ

ലോകമെമ്പാടുമുള്ള 36 ഭാഷകള്‍ കൂടി ചേര്‍ത്ത് ജനപ്രിയ മ്യൂസിക് സ്ട്രീമിംഗ് കമ്പനിയായ സ്‌പോട്ടിഫൈ കൂടുതല്‍ സ്മാര്‍ട്ടാവുന്നു. ഇതില്‍ 12 എണ്ണം ഇന്ത്യന്‍ ഭാഷകളായിരിക്കും. ഹിന്ദി, ഗുജറാത്തി, ഭോജ്പുരി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു,ബംഗാളി എന്നിവയാണ് പന്ത്രണ്ട് പുതിയ ഇന്ത്യന്‍ ഭാഷകള്‍.

ആഗോളതലത്തില്‍ ഉപയോക്താക്കള്‍ക്ക് 62 ഭാഷകളില്‍ സ്‌പോട്ടിഫൈ ഇപ്പോള്‍ ലഭ്യമാണ്. റൊമാനിയന്‍, സ്വാഹിലി, സ്ലൊവേനിയന്‍, ഫിലിപ്പിനോ, ചൈനീസ്, പോര്‍ച്ചുഗീസ് തുടങ്ങിയ ആഗോള ഭാഷകളെയും സ്‌പോട്ടിഫൈ അപ്ലിക്കേഷന്‍ പിന്തുണയ്ക്കുന്നു. 2021 ല്‍ എട്ട് പുതിയ വിപണികളില്‍ ഒന്നാണ് ഇന്ത്യയെന്നും കമ്പനി ഉയര്‍ത്തിക്കാട്ടിയിരുന്നു. അവിടെ പോട്ട്കാസ്റ്റര്‍മാരെ പ്രതിനിധീകരിക്കുന്നതിനായി സ്‌പോട്ടിഫൈ അതിന്റെ സൗണ്ട് അപ്പ് സംരംഭം വിപുലീകരിക്കും. സ്‌പോട്ടിഫൈ വണ്‍ടൈം പ്രീമിയം പ്ലാനുകള്‍ പ്രതിദിനം 7 രൂപയില്‍ നിന്നും ആഴ്ചയില്‍ 25 രൂപയില്‍ നിന്നും ആരംഭിക്കുന്നു.

വ്യക്തിഗത  ഡ്യുവോ പ്രീമിയം പ്ലാനുകളില്‍ ഒരു മാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷനും സ്‌പോട്ടിഫൈ നല്‍കുന്നു. ഈ പ്ലാനുകള്‍ക്ക് പ്രതിമാസം 119 രൂപ 149 രൂപ 179 രൂപ എന്നിങ്ങനെയാണ് വില.

Top