പന്ത് ഒറ്റക്കൈയുയര്‍ത്തി പിടിച്ച് ജഡേജ; ഈ വര്‍ഷത്തെ ഏറ്റവും മികച്ച ക്യാച്ചെന്ന് ആരാധകര്‍

ക്രൈസ്റ്റ്ചര്‍ച്ച്: ലോക ക്രിക്കറ്റിലെ മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് രവീന്ദ്ര ജഡേജ. അത് ഒരിക്കല്‍കൂടി തെളിയിച്ചുകൊണ്ടാണ് ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ജഡേജയുടെ ക്യാച്ച്. വാലറ്റത്തിന്റെ പ്രതിരോധം അവസാനിപ്പിക്കുന്നതായിരുന്നു ഈ ക്യാച്ച്.

ന്യൂസീലന്‍ഡ് ലീഡിലേക്ക് എന്ന് തോന്നിച്ച നിമിഷത്തായിരുന്നു മുഹമ്മദ് ഷമിയെറിഞ്ഞ 72-ാം ഓവറിലെ അവസാന പന്തില്‍ കളി മാറിമറിഞ്ഞത്. വാഗ്‌നറുടെ ബാറ്റിംഗില്‍ ഉയര്‍ന്നുപൊങ്ങിയ പന്ത് ഒറ്റക്കൈയുയര്‍ത്തി പിടിച്ചെടുത്ത് ജഡേജ നിലംതൊട്ടു. 41 പന്തില്‍ 21 റണ്‍സുമായി മുന്നേറുകയായിരുന്ന വാഗ്‌നര്‍ പുറത്തായി. പിന്നീട് ജാമിസണ്‍ കൂടി പുറത്തായതോടെ ന്യൂസീലന്‍ഡ് 235 റണ്‍സിന് ഓള്‍ഔട്ടായി.

ജഡേജയുടെ ക്യാച്ച് ഈ വര്‍ഷത്തെ ഏറ്റവും മികച്ച ക്യാച്ചാണെന്ന് ആരാധകര്‍ വിശേഷിപ്പിച്ചു.

Top