ആരാധകരെ നിരാശയിലാക്കി മഴ; പ്രീമിയര്‍ ലീഗ് മത്സരം മാറ്റി വച്ചു

മാഞ്ചസ്റ്റര്‍ സിറ്റിയും വെസ്റ്റ് ഹാമും തമ്മിലുള്ള ഇന്നത്തെ പ്രീമിയര്‍ ലീഗ് മത്സരം മാറ്റി വച്ചു. ഇത്തിഹാദ് സ്റ്റേഡിയത്തില്‍ രാത്രി 10 മണിക്ക് നടക്കേണ്ട മത്സരമാണ് മഴ കാരണം മാറ്റി വച്ചത്. അതി ശക്തമായ മഴ കാരണമാണ് കളി ഉപേക്ഷിക്കാന്‍ പ്രീമിയര്‍ ലീഗ് അധികൃതര്‍ തീരുമാനിച്ചത്. പുതുക്കിയ തിയതി പ്രഖ്യാപിച്ചിട്ടില്ല.

മാഞ്ചസ്റ്റര്‍ സിറ്റി നിലവില്‍ ലിവര്‍പൂളിന് 22 പോയിന്റ് പിറകിലാണ്. ഇത് 19 ആയി കുറക്കാനുള്ള അവസരമായിരുന്നു അവര്‍ക്ക് ഇന്നത്തെ മത്സരം. അതേസമയം വെസ്റ്റ് ഹാം ആകട്ടെ നിലവില്‍ 24 പോയിന്റുമായി 18 ആം സ്ഥാനത്താണുള്ളത്.

Top