യൂറോപ്പാ ലീഗില്‍ ആഴ്സണല്‍ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്ത്; ഒളിമ്പ്യാക്കോസിന് ജയം

ലണ്ടന്‍: യൂറോപ്പാ ലീഗില്‍ ഗ്രീക്ക് ക്ലബ്ബ് ഒളിമ്പ്യാക്കോസിനോട് ആഴ്സണല്‍ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. സ്വന്തം മൈതാനത്ത് നടന്ന രണ്ടാംപാദ മത്സരത്തില്‍ 2-1 ന്റെ തോല്‍വി വഴങ്ങിയാണ് ആഴ്‌സണല്‍ പുറത്തായത്.

ഗ്രീസില്‍ നടന്ന ആദ്യപാദത്തില്‍ ഒരു ഗോളിന്റെ ജയം നേടിയ ആഴ്സണലിന് രണ്ടാംപാദത്തില്‍ ഒളിമ്പ്യാക്കോസ് നേടിയ എവേ ഗോള്‍ തിരിച്ചടിയായി.

53-ാം മിനിറ്റില്‍ അബു സിസ്സെ നേടിയ ഗോളില്‍ ഒളിമ്പ്യാക്കോസ് അഗ്രഗേറ്റില്‍ ഒപ്പമെത്തി. എന്നാല്‍ 113-ാം മിനിറ്റില്‍ എമറിക് ഔബമെയാങ്ങിലൂടെ ആഴ്സണല്‍ വീണ്ടും മുന്നിലെത്തി. 119-ാം മിനിറ്റില്‍ യൂസ്സെഫ് എല്‍ അറാബി നേടിയ ഗോളോടെ ആഴ്സണല്‍ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ഡച്ച് ക്ലബ്ബ് അയാക്സ് ആംസ്റ്റര്‍ഡാമും പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.

Top