സ്പോർട്സ് ക്വോട്ട നിയമന ലിസ്റ്റ് പ്രസിദ്ധികരിച്ചു;549 പേർ പട്ടികയിൽ

ർക്കാർ സർവീസിലെ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിൽ കായിക താരങ്ങളുടെ ലിസ്റ്റ് പ്രസിദ്ധികരിച്ചു. പൊതുഭരണ വകുപ്പാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. 549 പേരടങ്ങിയ ലിസ്റ്റാണ് പൊതുഭരണ വകുപ്പ് പ്രസിദ്ധീകരിച്ചത്. വിവിധ വകുപ്പുകളിലേക്കുള്ള 249 ഒഴിവുകൾക്കായിരിക്കും നിയമനം. നിയമനം ആവശ്യപ്പെട്ട് കായികതാരങ്ങൾ പ്രതിഷേധിച്ചതിന് പിന്നാലെയാണ് നടപടി.

അതേസമയം സ്‌പോട്‌സ്‌ ക്വാട്ടയിൽ സർക്കാർ ജോലി നൽകുന്ന പദ്ധതി പ്രകാരം, ആക്‌റ്റിവ്‌ സ്‌പോട്‌സിൽ നിന്ന്‌ വിരമിക്കുന്നവരെ റഗുലർ തസ്‌തികയിൽ തന്നെ നിയമിക്കണമെന്ന്‌ ഉത്തരവ്‌. റഗുലർ ഒഴിവില്ലെങ്കിൽ താൽക്കാലിക തസ്‌തിക സൃഷ്‌ടിച്ച്‌ നിയമിക്കണമെന്നും സ്ഥിര നിയമനം ലഭിക്കുന്നവർക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഇവർക്കു നൽകണമെന്നും പൊതുഭരണ വകുപ്പ്‌ ഉത്തരവിൽ വ്യക്തമാക്കുന്നു.കായികതാരങ്ങൾ ജോലി ചെയ്യുന്ന അതത്‌ ഭരണ വകുപ്പുകൾ തന്നെയാണ്‌ ഇക്കാര്യങ്ങളിൽ നടപടി സ്വീകരിക്കേണ്ടതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

Top