വീണ്ടും നിരാശ; അഞ്ചാം ട്വന്റി-20യില്‍ സഞ്ജുവിന് തിളങ്ങാനായില്ല, 2 റണ്‍സിന് പുറത്ത്‌

ന്യൂസീലന്‍ഡിനെതിരായ അഞ്ചാം ട്വന്റി-20യില്‍ ടോസ് നേടിയ സഞ്ജു നിരാശയോടെ പുറത്തായി.

രണ്ട് റണ്‍സെടുത്ത് നില്‍ക്കവേയാണ് സഞ്ജു പുറത്തായത്. സ്‌കോര്‍ 16/1. വിരാട് കോലിക്ക് വിശ്രമം അനുവദിച്ചതിനാല്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്.

കെ.എല്‍.രാഹുലിനൊപ്പം സഞ്ജുവിനെ ഓപ്പണറായി ഇറക്കുകയായിരുന്നു. കഴിഞ്ഞ കളിയിലും ഓപ്പണറായി ഇറങ്ങിയെങ്കിലും സഞ്ജുവിന് തിളങ്ങാനായിരുന്നില്ല. എന്നാല്‍ പരമ്പരയിലെ നാല് മത്സരങ്ങളും വിജയിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ.

തോളിന് പരിക്കേറ്റ കെയ്ന്‍ വില്യംസണിന് പകരം നാലാം ടി20യിലേത് പോലെ ടീം സൗത്തി തന്നെയാണ് കിവീസിനെ നയിക്കുന്നത്. ന്യൂസിലന്റ് ടീമില്‍ മാറ്റങ്ങളില്ല

Top