കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് സീരി എ മത്സരങ്ങള്‍ മാറ്റിവച്ചു

കൊറോണ വൈറസ് ഭീഷണി തുടരുന്ന സാഹചര്യത്തില്‍ സീരി എ മത്സരങ്ങള്‍ മാറ്റി വച്ചു. വടക്കന്‍ ഇറ്റലിയില്‍ കൊറോണ വൈറസ് മൂലം 2 പേര്‍ മരിക്കുകയും 60 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് അധികൃതര്‍ മത്സരങ്ങള്‍ മാറ്റി വയ്ക്കാന്‍ തീരുമാനിച്ചത്.

വടക്കന്‍ ഇറ്റാലിയന്‍ മേഖലയില്‍ നടക്കാനിരുന്ന ഇന്റര്‍ മിലാന്‍, സാന്തോറിയ മത്സരവും അറ്റലാന്റ, സുസസോള മത്സരവും വേറോണ, കാഗിലാരി മത്സരവും അടക്കം മൂന്നു മത്സരങ്ങള്‍ ആണ് സീരി എയില്‍ മാറ്റി വച്ചത്.

അതേസമയം സീരി ബി, സീരി സി മത്സരങ്ങളില്‍ പലതും മാറ്റി വച്ചിട്ടുണ്ട്. മിലാനില്‍ അടക്കം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

Top