തിരിച്ചടി മറികടക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ്; കൊണ്ടുവരുന്നത് ജംഷേദ്പുര്‍ നായകനെ

ഴിഞ്ഞ കളിയില്‍ നേരിട്ട തിരിച്ചടിയെ മറികടക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു. ഇതിനായി പരിചയസമ്പന്നനായ പ്രതിരോധനിരക്കാരന്‍ ജംഷേദ്പുര്‍ നായകനും സ്പാനിഷ് താരവുമായ ഹോസെ ലൂയി എസ്പിനോസ അറോയ എന്ന ടിറിയെ കൊണ്ടുവരാനാണ് ബ്ലാസ്റ്റേഴ്‌സിന്റെ തീരുമാനം.

ഗോള്‍കീപ്പര്‍മാരായ പ്രഭ്ശുഖന്‍ സിങ്, അല്‍ബിനോ ഗോമസ് എന്നിവരുമായി ടീം ധാരണയിലെത്തിയതായാണ് സൂചന. പ്രതിരോധനിര താരങ്ങള്‍ക്കേറ്റ പരിക്കാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്. ഇതിനെ മറികടക്കാനാണ് ജംഷേദ്പുര്‍ നായകന്‍ ടിറിയെ കൊണ്ടുവരുന്നത്.

താരവുമായി ക്ലബ്ബ് പ്രീസീസണ്‍ കരാറിലെത്തിയിട്ടുണ്ട്. പരിക്കുമൂലം ഇത്തവണ ജംഷേദ്പുരിനായി അധികം മത്സരം കളിച്ചിട്ടില്ല. 2017 മുതല്‍ ജംഷേദ്പുരിനായി കളിക്കുന്ന താരം 36 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു.

Top